kk

കോട്ടയം: അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആറിന് രാവിലെ 11 ന് മാമ്മൻ മാപ്പിള ഹാളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഇതിന്റെ ഭാഗമായി സെമിനാറും പൊതുസമ്മേളനവും പുരസ്‌കാരവിതരണവും നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. എം.പി.മാരായ അഡ്വ.കെ.ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, വി.ജോയി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണി എന്നിവർ വിശിഷ്ടാതിഥികളാകും. രാവിലെ 9.30 ന് സഹകരണസംഘം രജിസ്ട്രാറും ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ ടി.വി.സുഭാഷ് പതാക ഉയർത്തും.