arest

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൂരോപ്പട,ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ആനക്കല്ലുങ്കൽ നിധിൻ കുര്യനെ (33) കാപ്പ നിയമം ലംഘിച്ചതിന് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ കാപ്പനിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്‌.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് നടത്തിയ പരിശോധനയിലാണ് നിധിൻ പിടിയിലായത്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ സുവർണ്ണ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്ര്. പ്രതിയെ റിമാൻഡ് ചെയ്തു.