bodhavalkaranam
വനിതാ കലാസാഹിതി കോട്ടയം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചെങ്ങളം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി .

കോട്ടയം: ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് വനിതാ കലാസാഹിതി കോട്ടയം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.ചെങ്ങളം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ജോളി തോമസ് അദ്ധ്യക്ഷത വച്ചു. ജില്ലാ സെക്രട്ടറി ശ്രീലത അജിത്ത്, എഴുത്തുകാരിയും ബ്ലോഗറുമായ ആർച്ച ആശ, യുവകലാസാഹിതി ജില്ലാട്രഷറർ ബി.അശോക്,
ഹെഡ്മാസ്​റ്റർ ജിമ്മി ജോർജ്, സൈക്കോ സോഷ്യൽ കൗൺസിലർ റിനി പി. ഏലിയാസ് എന്നിവർ സംസാരിച്ചു.എക്‌സൈസ് പ്രിവറ്റന്റീവ് ഓഫീസർ ഇ.വി. ബിനോയ് ക്ലാസ് നയിച്ചു. വനിതാ കലാസാഹിതി സമാഹരിച്ച നോട്ടുബുക്കുകൾ ചടങ്ങിൽ സ്‌കൂളിന് കൈമാറി.