preetha
നഗരസഭ 9ാം വാർഡിലെ വാർഡ്‌സഭാ യോഗവും പ്റതിഭകളെ ആദരിക്കലും നഗരസഭ ചെയർപേഴ്‌സണ് പ്റീതാ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ 9ാം വാർഡിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചകളും നിർദ്ദേശങ്ങളും നടത്തുകയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും, കേരള കലാമണ്ഡലം അവാർഡ് നേടിയ ഉണ്ണികൃഷ്ണനെ ആദരിക്കലും നടത്തി.
ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടത്തിയ സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാനും വാർഡ് മെമ്പറുമായ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ നായർ, പി.സോമൻപിള്ള, ഉണ്ണികൃഷ്ണൻ അണിയറ, അഡ്വ.എ.ശ്രീകല, പി.കെ വിജയകുമാരി, അനഘ എന്നിവർ പ്രസംഗിച്ചു.