കോട്ടയം: കോട്ടയം,പത്തനംതിട്ട ,ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി 100 വനിതകൾക്ക് സ്വയം തൊഴിലിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യും. ഈ മാസം അവസാനം ചങ്ങനാശേരിയിലാണ് ചടങ്ങ്. ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുടെ ഗുണഭോക്തൃ വിഹിതവും, വാഹന ഇൻഷ്വറൻസും, റോഡ് ടാക്സും ലയൺസ് ക്ലബ് ലഭ്യമാക്കും.
ബാക്കി തുകയുടെ ബാങ്ക് ലോൺ വാഹനം ഓടിച്ചു ലഭിക്കുന്ന പണത്തിൽ നിന്ന് അടയ്ക്കണം. 20ന് മുമ്പായി ബന്ധപ്പെടണമെന്ന് ഡിസ്ട്രിക്ട് ഗവർണ്ണർ ആർ. വെങ്കിടാചലം അറിയിച്ചു. കോർഡിനേറ്റർമാർ: തോമസ് കരിക്കിനേത്ത് 9745336733, സാറാമ്മ ബേബൻ 9495639885