കോട്ടയം: ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ ജൂലായ് 30ന് ഉപതെരഞ്ഞെടുപ്പ്. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന്( ഒന്നാം വാർഡ്) പനച്ചിക്കാട് പഞ്ചായത്തിലെ പൂവൻതുരുത്ത്(20ാം വാർഡ്) വാകത്താനം പഞ്ചായത്തിലെ പൊങ്ങന്താനം (പതിനൊന്നാം വാർഡ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.നാമനിർദ്ദേശപത്രിക ജൂലായ് നാലുമുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലായ് 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലായ് 15. വോട്ടെണ്ണൽ 31ന് രാവിലെ 10ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലായ് രണ്ട് മുതൽ നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടുവരുന്ന പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്.