ഇളങ്ങുളം: ശാസ്താദേവസ്വം കെ.വി.എൽ.പി.ജി.സ്‌കൂളിലെ കുട്ടികൾക്ക് സചിത്ര പുസ്തകങ്ങൾ വായനയ്ക്ക് ലഭ്യമാക്കുന്ന മധുരാക്ഷരം പദ്ധതി നടപ്പാക്കി. കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറി. എൽ.കെ.ജി.മുതൽ നാലാംക്ലാസ് വരെയുള്ള ഇരുനൂറോളം കുട്ടികൾക്ക് ചിത്രപുസ്തകങ്ങൾ വായനയ്ക്ക് നൽകും. പഞ്ചായത്തംഗവും പി.ടി.എ.പ്രസിഡന്റുമായ അഖിൽ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ജി.ജിജി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് കെ.ആർ.മന്മഥൻ സ്‌കൂൾ ലീഡർ ഇ.എസ്.നന്ദഗോപന് പുസ്തകങ്ങൾ കൈമാറി. കെ.ജി.ഗോപിനാഥൻ, പി.ആർ.മധുകുമാർ, എ.സജീവ്, എസ്.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.