neelakandan

ചിറക്കടവ്: നീരിൽ നിന്നും മോചിതനായി സുഖംപ്രാപിച്ച, ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠൻ ചിറക്കടവ് മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി. തലയെടുപ്പോടെ എത്തിയ മഹാദേവന്റെ തിരുനീലകണ്ഠന് കരിമ്പ്, ശർക്കര, അവൽ മലർ, കൽക്കണ്ടം, മുന്തിരി, കപ്പ പഴങ്ങൾ എന്നിവ നൽകി ഭക്തജനങ്ങൾ വരവേറ്റു. മഹാവിഷ്ണുക്ഷേത്രം മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരി പ്രസാദവും നേദ്യവും നൽകി സ്വീകരിച്ചു.