chuvar

കുമരകം : വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽ വീടിന്റെ ചുവരിടിഞ്ഞു വീണു. കുമരകം എട്ടാം വാർഡിൽ അട്ടിപ്പീടിക ഭാഗത്ത് നെടുംപറമ്പിൽ താരാപാേളും സഹോദരൻ റോയി പോളും താമസിക്കുന്ന വീടിന്റെ ചുവരാണ് തകർന്ന് വീണത്. ഇന്നലെ മൂന്നുമണിയാേടെയാണ് അപകടം. സംഭവം നടക്കുമ്പാേൾ താരാപോൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. രണ്ട് കിടപ്പുമുറികളുടെ സൈഡ് ഭിത്തികളും, ജനലുകളും തകർന്നു വീഴുകയായിരുന്നു. റോയ് പോൾ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല.