hary

കോട്ടയം : റബർ വില 200 കടന്നപ്പോൾ കർഷകർക്ക് 180 രൂപ മിനിമം വില ഉറപ്പാക്കുന്ന പ്രോത്സാഹന പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്ത് വന്നത് പരിഹാസ്യമാണെന്ന് റബർ ബോർഡ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എൻ.ഹരി പറഞ്ഞു. കേരളത്തിലെ കർഷക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണിത്. വില ഉയർന്നു നിൽക്കുമ്പോൾ അതിലും താഴ്ന്ന മിനിമം വില ഉറപ്പാക്കുന്നതിലൂടെ കൈ നനയാതെ നേട്ടം കൊയ്യാനാണ് ശ്രമം. കേന്ദ്രസർക്കാർ ഇടപെടലിലൂടെ വില ഉയർന്നു തുടങ്ങിയപ്പോൾ കർഷക സ്‌നേഹവുമായി സംസ്ഥാനം മുന്നോട്ടു വന്നിരിക്കുകയാണ്. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. വിലയുള്ളതിനാൽ സംസ്ഥാനത്തിന് ഒരു രൂപ പോലും കർഷകന് നൽകേണ്ടി വരില്ല. ഇതിനായി മാറ്റി വച്ച തുക ഖജനാവിൽ നീക്കിയിരിപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.