sasidharan

വൈക്കം : തിരുവനന്തപുരത്ത് 30 ന് സ്ഥാപിക്കുന്ന മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പ്രതിമയുടെ പ്രയാണയാത്ര 25 ന് കണ്ണൂരിൽ നിന്ന് പുറപ്പെടും. 28 ന് വൈക്കത്ത് സ്വീകരണം നൽകും. ഇണ്ടംതുരുത്ത് മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുശീലൻ, ഒ.പി. അബ്ദുൾസലാം, ലീനമ്മ ഉദയകുമാർ, വി.കെ സന്തോഷ്‌കുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി.ജോസഫ്, കെ.അജിത്, സാബു പി.മണലൊടി, പി.ജെ തൃഗുണസെൻ എന്നിവർ പ്രസംഗിച്ചു.