kalashapooja

വൈക്കം: തോട്ടകം വാക്കയിൽ വല്യാറമ്പത്ത് കുപ്പേടിക്കാവ് ഭഗവതീക്ഷേത്രത്തിൽ അഷ്ടബന്ധകലശവും, ഉപദേവതാ പ്രതിഷ്ഠാ ചടങ്ങുകളും തുടങ്ങി. തന്ത്രിമാരായ മനയത്താറ്റ് മന ദിനേശൻ നമ്പൂതിരി, പുല്യാട്ട് മന രാമൻ ഭട്ടതിരി, ജയപ്രകാശ് നമ്പൂതിരി നകരകാട് മന, വിഷ്ണു നമ്പൂതിരി ചെറുകോട്ടുമന, കൊറ്റനാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി, മേടങ്ങാലമന ജയൻ നമ്പൂതിരി, ഐരാറ്റിൽമന വാസുദേവൻ നമ്പൂതിരി, വിഷാരാത്ത് മഠം ഹരി നമ്പൂതിരി എന്നിവരാണ് കാർമ്മികത്വം വഹിക്കുന്നത്. 7 ന് രാവിലെ കലശാഭിഷേകം, അഷ്ടബന്ധസ്ഥാപനം, കുംഭേശ ബ്രഹ്മകലശാഭിഷേകം, ഉപദേവതാ പ്രതിഷ്ഠ. ക്ഷേത്രം പ്രസിഡന്റ് ആർ.മാധവകൈമൾ, ഗോപീകൃഷ്ണൻ, വിനോദ്കുമാർ, പുരുഷോത്തമകൈമൾ എന്നിവർ നേതൃത്വം നൽകും.