mali

കോട്ടയം : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ചർച്ച ചെയ്യുന്നതിനായി തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെയും , സെക്രട്ടറിമാരുടെയും അർദ്ധദിന യോഗം 8 ന് രാവിലെ 10.30 ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. കളക്ടർ വി. വിഗ്‌നേശ്വരി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ നഗരസഭാതല ശില്പശാല 9,10 തീയതികളിലും ബ്ലോക്ക് ശില്പശാല 11,12 തീയതികളിലും തെള്ളകം ചൈതന്യ പാസ്റ്റൽ സെന്ററിൽ നടക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തലും നടക്കും.