കോട്ടയം: കേരള സർക്കാർ സംരംഭമായ അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആറിന് ജോബ് ഫെയർ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/pSC3TCDazCqecPm47 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡെവലപ്പ്മെന്റ് മാനേജർ, ഫിനാൻഷ്യൽ അഡൈ്വസർ, സ്റ്റോർ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, യൂണിറ്റ് മാനേജർ, ഓഫീസ് സ്റ്റാഫ്, പാക്കിംഗ് സെക്ഷൻ, അക്കൗണ്ടന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എന്ന ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. ഫോൺ : 8590118698, 9495999731.