കടുത്തുരുത്തി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി സബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും ധർണയും നടത്തി. കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഡി പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ ശ്രീരാമചന്ദ്രൻ, സിറിയക് ഐസക്ക്, ജില്ലാ ഭാരവാഹികളായ സോമൻ കണ്ണംപുഞ്ചയിൽ, കാളികാവ് ശശികുമാർ, സതീഷ് കുമാർ, ലീലാമ്മ, ഫിലോമിന,സുജാത രമണൻ,സാബു, ഗിരിജാവല്ലഭൻ,സൈമൺ. എം.ജി, എ.സുനിൽകുമാർ, സജിമോൻ, ബാബു തുമ്പുങ്കൽ എന്നിവർ സംസാരിച്ചു.