കോട്ടയം : എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര - ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മൈന്റ് പ്രസിദ്ധീകരിച്ചു. നാളെ വൈകിട്ട് നാലിന് മുൻപ് കോളേജുകളിൽ സ്ഥിര പ്രവേശനം നേടണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രത്യേക അലോട്ട്‌മെന്റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാം. മറ്റു വിഭാഗങ്ങളിലുള്ളവർക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. ഒന്നാം സെമസ്റ്റർ ക്ലാസുകൾ എട്ടിന് ആരംഭിക്കും. എട്ടുമുതൽ പത്തുവരെ വരെ പുതിയ രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും.