arest

ചിങ്ങവനം : പോക്‌സോ കേസിൽ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. നാട്ടകം വാഴച്ചിറ ഭാഗത്ത് വാഴച്ചിറ കിഴക്കേപറമ്പ് വീട്ടിൽ മഞ്ജു വി.തോമസ് (46), ആലപ്പുഴ രാമങ്കരി ഭാഗത്ത് മാമ്പഴംതോട്ടിൽ വീട്ടിൽ സനോ.എം.തോമസ് (41) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന് സഹായം ചെയ്ത് നൽകിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രകാശ്.ആർ, എ.എസ്.ഐ ആസിയ, സി.പി.ഒമാരായ രാജേഷ്, പ്രകാശ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.