പാലാ :കിടങ്ങൂർ പഞ്ചായത്തിൽ മീനച്ചിലാറിന്റെ തീരത്ത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്ന കിടങ്ങൂർ കാവാലിപ്പുഴ ടൂറിസം പ്രോജക്ടിന് വേണ്ടിയുള്ള സർവ്വേ നടപടികളും ഇൻവെസ്റ്റിഗേഷൻ പ്രവർത്തികളും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രൊജക്ടിന് രൂപം നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. കാവാലിപ്പുഴയിലുള്ള ആറ്റുതീരത്ത് മിനി പാർക്ക് ഉൾപ്പെടെ സജ്ജമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസം ഡിപ്പാർട്ട്‌മെന്റുമായി പ്രത്യേക ചർച്ച വീണ്ടും നടത്താനും തീരുമാനിച്ചിട്ടുണ്ട്.