വൈക്കം: എസ്.എൻ.ഡി.പി യോഗം ഉദയനാപുരം പടിഞ്ഞാറെമുറി 131ാം നമ്പർ ശാഖാ ശ്രീവല്യാറ ദേവീക്ഷേത്രത്തിലെ പുനർനിർമ്മാണത്തോടനുബന്ധിച്ച് പുതിയ ശ്രീകോവിലിന് തൃപ്പടി സ്ഥാപനം നടത്തി. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് തൃപ്പടി സമർപ്പണം നിർവഹിച്ചു. തന്ത്രി രാകേഷ്, സ്ഥപതി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, ശിൽപ്പി മഹേഷ് പണിക്കർ, തച്ചൻ കിടങ്ങൂർ മധു, മേൽശാന്തി ഷാൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് സി.ആർ സദാനന്ദൻ, വൈസ് പ്രസിഡന്റ് പി.സന്തോഷ്, ചെയർമാൻ കെ.പി ദേവരാജൻ, കൺവീനർ എ.പി സുധീർ, സെക്രട്ടറി എസ്.പൊന്നപ്പൻ, വനിതാസംഘം പ്രസിഡന്റ് ജയ പൊന്നപ്പൻ, സെക്രട്ടറി ഷീബ ബാബു എന്നിവർ നേതൃത്വം നൽകി.