മുണ്ടക്കയം: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണാദിനം വേറിട്ട രീതിയിൽ ആചരിച്ച് മുണ്ടക്കയം സെന്റ് ജോസഫ്‌സ് എൽ.പി സ്‌കൂൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ കഥാപാത്രങ്ങളായ 10 സ്ത്രീ കഥാപാത്രങ്ങളുടെ വേഷവിധാനമണിഞ്ഞു അഭിനയിച്ചാണ് അദ്ധ്യാപകർ കഥാപാത്രങ്ങളെ കുട്ടികൾക്കായി പരിചയപ്പെടുത്തിയത്. കഥപാത്രങ്ങളും കഥയും വിദ്യാർത്ഥികളെ ഏരെ ആകർഷിച്ചതായി അദ്ധ്യാപകർ പറയുന്നു. രക്ഷിതാക്കളും മാനേജ്‌മെന്റും അദ്ധ്യാപകരെ അഭിനന്ദിച്ചു. സുനിത സൈമൺ, കുഞ്ഞുമോൾ ജോസഫ്, ലിജിന ദേവസ്യ, അനുമോൾ എന്നിവർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന് നേതൃത്വം നൽകി.