വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ പന്തീരായിരത്തിൽപ്പരം തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ചതിൽ പ്രതിഷേധിച്ച് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ബിൻസ് അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഷിബു, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയൻ, അബ്ദുൾസലാം റാവുത്തർ, ജെയ് ജോൺ പേരയിൽ, പഞ്ചായത്ത് മെമ്പർമാരായ പോൾ തോമസ്, ടി.പി രാജലക്ഷ്മി, കെ.എസ് സജീവൻ, പി.ഡി ജോർജ്, തലയാഴം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ, സോണി സണ്ണി, മിനി തങ്കച്ചൻ, രാധാമണി എന്നിവർ പ്രസംഗിച്ചു.