മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ പുതിയതായി പ്രവേശനം നേടിയ നാനൂറോളം വിദ്യാർത്ഥികളുടെ ദശദിന ഓറിയന്റേഷൻ പ്രോഗ്രാം സമാപിച്ചു. ചേംബർ ഓഫ് കോളജ് കേരള എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി.ജീരാജ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും വെൺകുറിഞ്ഞി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എ.ജി. ജയറാണി മുഖ്യപ്രഭാഷണവും നടത്തി. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അഡ്വ.വി.സി സെബാസ്റ്റ്യൻ, പി. ജീരാജ്, എ.ജി. ജയറാണി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി ടിജോമോൻ ജേക്കബ്, ഫാ. ജോസഫ് മൈലാടിയിൽ, സുപർണ രാജു, ബോബി കെ. മാത്യു, പി.ആർ.രതീഷ് എന്നിവർ പ്രസംഗിച്ചു.