കോട്ടയം: പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന്റെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബിൽ ഇന്ന് അനുസ്മരണ സമ്മേളനം നടക്കും.ഉച്ചയ്ക്ക് 1.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കെ.ഫ്രാൻസിസ് ജോർജ് എം പി അനുസ്മരണ പ്രഭാഷണം നടത്തും. വിക്ടർ ജോർജിന്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് ജേതാക്കളായ മാതൃഭൂമി കൊല്ലം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ സി.ആർ.ഗിരീഷ് കുമാർ ,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര, ദേശാഭിമാനി ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് ഫോട്ടോ ജേണലിസ്റ്റ് പി.വി.സുജിത് എന്നിവർക്ക് പുരസ്‌കാരം സമ്മാനിക്കും.