പാലാ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ എം.എൽ.എയ്ക്കെതിരെ ആരോപണവുമായി എൽ.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നതെന്ന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിൽ എം.എൽ.എയുടെ നിരപരാധിത്വം തെളിയും. അതോടുകൂടി ഈ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും.
മാണി സി കാപ്പനെതിരെ വ്യക്തിപരമായി നടക്കുന്ന ഈ നീക്കത്തെ യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
ജോയി എബ്രഹാം, ഏ.കെ ചന്ദ്രമോഹൻ, ബിജു പുന്നത്താനം, എൻ. സുരേഷ്, ജോർജ് പുളിങ്കാട്, മോളി പീറ്റർ, തോമസ് ഉഴുന്നാലിൽ, ജോയി സ്‌കറിയാ, അനസ് കണ്ടത്തിൽ, സി.ടി രാജൻ, ആർ പ്രേംജി, കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൻ, എം.പി കൃഷ്ണൻ നായർ, സി.ജി വിജയകുമാർ, തങ്കച്ചൻ മുളങ്കുന്നം, ജോർജുകുട്ടി, ചൈത്രം ശ്രീകുമാർ, അഡ്വ. സന്തോഷ് മണർകാട്ട്, തങ്കച്ചൻ മണ്ണുശ്ശേരി, കെ.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.