tree

കുമളി : ബി.ജെ.പി പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തിൽ കുമളിയിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനവും അമ്മയ്‌ക്കൊരു മരം വൃക്ഷ തൈ നടീലും നടന്നു. എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. മുരുകൻ അമ്പിയിൽ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുരളീധരൻ ,അഴകൻ തകടിയേൽ ,സനോജ് സരസൻ ,ഡോ. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.