vallam

കുമരകം : കുമരകം കരിമീനെന്ന് കേട്ടാൽ സായിപ്പിന്റെ വായിൽ കപ്പലോടും. എന്നാൽ യു.കെ. സ്വദേശി അയ്നോട്ട് മോയ്‌സ് കുമരകത്തേക്ക് വരുന്നത് വലിയയൊരു ആഗ്രഹം സഫലീകരിക്കാനാണ്. അയ്നോട്ട് മോയ്‌സിന് കരിമീനൊപ്പം കരിമീൻ പിടിക്കുന്ന ഒരു വള്ളവും വേണം. രണ്ടുമാസം മുമ്പ് മനസിലെ ആഗ്രഹം അയ്നോട്ട് മോയ്‌സ് പങ്കുവെച്ചപ്പോൾ വള്ലം നിർമ്മാണത്തിന്റെ ഏരെ പാരമ്പര്യമുള്ള കുമരകം വിശാഖംതറ മാത്യു ഫിലിപ്പ് (മത്തച്ചൻ) യേസ് മൂളി. 15 അടി നീളവും 1.1 മീറ്റർ വീതിയുമുള്ള ചെറുവള്ളമാണ് നിർമ്മിച്ചത്. ചാരിയിരിക്കാൻ രണ്ട് സ്റ്റാൻഡ്. ഒപ്പം രണ്ട് തുഴയും. 50,000 രൂപയാണ് നിർമ്മാണച്ചെലവ്. സായിപ്പ് ആഗ്രഹം പോലെ 'മോസസ് ദി പ്രോഫറ്റ് ' എന്ന് വള്ളത്തിന് പേരുമിട്ടു. വള്ളം കൊണ്ടുപോകാൻ ഒക്ടോബറിൽ അയ്നോട്ട് കുമരകത്തെത്തും.

25 വർഷത്തെ പാരമ്പര്യം

67 കാരനായ മത്തച്ചന് വള്ളം നിർമ്മാണത്തിൽ 25 വർഷത്തെ പാരമ്പര്യമുണ്ട്. മുമ്പ് 36 വള്ളം സ്വന്തമായി ഉണ്ടായിരുന്നു. ഇപ്പോൾ വള്ളങ്ങളുടെ അറ്റകുറ്റ പ്പണി മാത്രം നടത്തുന്നു. സഹായിക്കാൻ മൂന്ന് പണിക്കാരുണ്ട്. 25 ടൺ ഭാരം കയറ്റാവുന്ന വലിയ കേവുവള്ളങ്ങൾ വരെ മത്തച്ചൻ നിർമ്മിച്ചിട്ടുണ്ട്.