kana

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന വികസന മുന്നേറ്റത്തിനെതിരെ കോൺഗ്രസിലെ ചിലരുടെ സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ പറഞ്ഞു. യു.ഡി.എഫ് പ്രതിനിധികൾ കൂടെ ഉൾപ്പെട്ടതാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി. എന്നാൽ കമ്മറ്റിയിൽ ഇവരാരും ഒരിക്കൽപോലും ഉന്നയിക്കാത്ത ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ യു.ഡി.എഫ് ആശുപത്രിയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് മറച്ചുപിടിക്കാൻ ആശുപത്രിയെ ഇവർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.