ചങ്ങനാശ്ശേരി : മൂത്രസഞ്ചിയിൽ നിന്ന് അരക്കിലോയിൽ അധികം തൂക്കമുള്ള കല്ലുകൾ ശസ്ത്രക്രിയിലൂടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നീക്കം ചെയ്തു. യൂറോളജിസ്റ്റ് ഡോ. മെബിൻ ബി തോമസിന്റെ നേതൃത്വത്തിൽ 49 വയസുള്ള ഇലന്തൂർ സ്വദേശിയിലായിരുന്നു ശസ്ത്രക്രിയ. മൂത്രമൊഴിക്കുമ്പോൾ കഠിന വേദന, മൂത്രത്തിൽ രക്തമയം, മൂത്ര തടസം എന്നിവയോടെയാണ് രോഗി ആശുപത്രിയിലെത്തിയത്. തുടർപരിശോധനയിലാണ് ഗുരുതരാവസ്ഥ ബോദ്ധ്യപ്പെട്ടത്. 18 മുതൽ 20 വർഷം വരെ കല്ലുകൾക്ക് പഴക്കമുണ്ടായിരുന്നു. രക്തസ്രാവത്തിനുള്ള സാദ്ധ്യതയും നിലനിന്നിരുന്നു. ഇതെല്ലാം മറികടന്നാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. രോഗി ആരോഗ്യവാനായി ആശുപത്രി വിട്ടു. ഡിപ്പാർട്ടുമെന്റ് ഒഫ് യൂറോളജിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി. കുന്നത്ത് അറിയിച്ചു.