gas

വൈക്കം: തലയോലപ്പറമ്പിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 6.30 ഓടെ മത്സ്യ മാർക്കറ്റിന് സമീപമുള്ള ഉപ്പു വീട്ടിൽ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയിലാണ് സംഭവം. രാവിലെ കടയിൽ എത്തിയവർക്ക് ചായ കൊടുക്കുന്നതിനായി ഷാനവാസ് സ്റ്റൗ കത്തിക്കുന്നതിനിടെ സിലിണ്ടറിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. കടുത്തുരുത്തിയിൽ നിന്നും ഫയർ യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതുമൂലം സമീപത്തെ കടകളിലേക്ക് തീപടർന്നില്ല. ചായക്കടയിലെ പല വൃജ്ജന സാധനങ്ങളും പാത്രങ്ങളും കത്തിനശിച്ചു.