കോട്ടയം : തിരഞ്ഞെടുപ്പിൽ സി.പി.എം തോറ്റതിന് പഴി എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള ഹിന്ദുസംഘടനകൾക്കാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സർക്കാർ വിരുദ്ധ വികാരവും ന്യൂനപക്ഷ വർഗീയ പ്രീണനവുമാണ് പരാജയ കാരണം. മുസ്ളിം സമുദായ സംഘടനകൾ വർഗീയമായി തിരഞ്ഞെടുപ്പിനെ നേരിട്ടതിനെ കുറിച്ചും മുസ്ളിം സഖാക്കൾ യു.ഡി.എഫിന് വോട്ട് ചെയ്തതിനെക്കുറിച്ചും സി.പി.എമ്മിന് മിണ്ടാട്ടമില്ല. മറിച്ച് തോൽവിയുടെ എല്ലാ പഴിയും ഹിന്ദുസംഘടനകൾക്കാണെന്ന തലതിരിഞ്ഞ വ്യാഖ്യാനമാണുളളത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചത് വി.ഡി.സതീശന്റെ ആൾക്കാരാണ്.