കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകരുടെ നിയമ പഠനകേന്ദ്രമായ 'ലോ ഡയലോഗോ' കോട്ടയത്തെ പബ്ലിക് പ്രോസിക്യൂട്ടറും ഗവ.പ്ലീഡറുമായ അഡ്വ.സണ്ണി ജോർജ്ജ് ചാത്തുകുളം ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയസൂര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.അനിൽ ഐക്കര 'ഭാരതീയ ന്യായ സംഹിത' പൂർണമായും വിശദീകരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം റാങ്കോടെ കരസ്ഥമാക്കിയ അഡ്വ.ആര്യ സുരേഷിനെ അനുമോദിച്ചു. അഡ്വ.ജോഷി ചീപ്പുങ്കൽ, കൃഷ്ണപ്രിയ ജി എ, അഡ്വ.ബി.അശോക് തുടങ്ങിയവർ സംസാരിച്ചു.