arrest

ഏറ്റുമാനൂർ : മദ്ധ്യവയസ്‌കയെ ആക്രമിച്ച കേസിൽ അതിരമ്പുഴ പറയതകഴിയിൽ വീട്ടിൽ ബിനിൽ പി.ഡി (28) യെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് സംഭവം. മധ്യവയസ്‌കയുടെ ബന്ധുവിന്റെ വീടിന് സമീപം നിന്ന് ഇയാൾ ബഹളംവെച്ചു. ഇതുകണ്ട് ഇവിടേക്കെത്തിയ മധ്യവയസ്‌കയെ ബിനിൽ ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ബെന്നിതോമസ്, സി.പി.ഓ ഷെഫീക്ക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.