nedumkunmm

നെടുംകുന്നം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മികവ് 2024 നവജീവൻ ട്രസ്റ്റി പി.യു തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. വർഗീസ് കൈതപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രൊഫ. ഷിജോ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ഡൊമിനിക് ജോസഫ്, ഹെഡ് മാസ്റ്റർ സുനിൽ പി.ജേക്കബ്, മുൻ പ്രിൻസിപ്പൽ ജോസ് കെ.ജേക്കബ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.എസ് ഷിബു, വിദ്യാർത്ഥി പ്രതിനിധികളായ റെമിൽ റോയ്, ലിവിയ എലിസബത്ത് തുടങ്ങിയവർ പങ്കെടുത്തു.