22

കുമരകം : നെഹ്‌റു ട്രോഫി മത്സര വള്ളംകളിയ്ക്കും സി.ബി.എൽ മത്സരങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്കായി കുമരകം ടൗൺ ബോട്ട് ക്ലബ് ഓഫീസ് തുറന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ കെ.മിഥുൻ, സെക്രട്ടറി രാജേഷ്, ലീഡിംഗ് ക്യാപ്റ്റൻ സി.സി മോനപ്പൻ, ഫിസിക്കൽ പരിശീലകൻ സഹീർ ഇബ്രാഹിം, ക്ലബ് ഭാരവാഹികൾ, തുഴച്ചിൽക്കാർ, താളക്കാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞവർഷം നെഹ്‌റു ട്രോഫിയിൽ ചമ്പക്കുളം ചുണ്ടനിൽ രണ്ടാം സ്ഥാനത്തെത്തിയ ക്ലബ് ഇക്കുറി നടുഭാഗം ചുണ്ടനിലാണ് പുന്നമടയിലെത്തുക.