poonjar

പാലാ: പരിസ്ഥിതി പ്രർത്തനങ്ങൾക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കുമായി മീനച്ചിൽ നദീസംരക്ഷണ സമിതി രൂപം കൊടുത്തിട്ടുള്ള സ്‌കൂൾ കോളേജ് തല പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഘടകം പൂഞ്ഞാർ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിൽ തുടങ്ങി. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് എൻവയൺമെന്റ് സയൻസസ് ഗവേഷക വിദ്യാർത്ഥി മേഘ നായർ ഉത്ഘാടനം ചെയ്തു. എന്റെ മണ്ണ് എന്റെ ജീവൻ എന്ന വിഷയത്തിൽ മേഘ നായർ, സുമി ശിവൻ, നീതു ജയൻ എന്നിവർ ക്ലാസുകൾ നയിച്ചു. സിസ്റ്റർ ഷാലറ്റ്, ജോസഫ് ഡൊമിനിക്, ഷെറിൻ മരിയ മാത്യു, കുര്യൻ അബ്രാഹം, സിസ്റ്റർ ജോബിറ്റ എന്നിവർ നേതൃത്വം നൽകി.