shammer

ചങ്ങനാശേരി : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മാടപ്പള്ളി തെങ്ങണ പുതുപ്പറമ്പിൽ ഷമീർ സലിം (ചോട്ടാ ഷമീർ, 32) അറസ്റ്റിൽ. ശനിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചങ്ങനാശേരി സ്വദേശിയായ 47കാരനെ അസഭ്യം പറയുകയും കത്രിക കൊണ്ട് കുത്തുകയുമായിരുന്നു. ചങ്ങനാശേരി എസ്.ഐ ജയകൃഷ്ണൻ, രാജ്‌മോഹൻ, ബിജു സ്‌കറിയ, സി.പി.ഒമാരായ ബ്ലസൻ, ഷെമീർ, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.