membership

കട്ടപ്പന: കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി. മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംഗീതനാടക അക്കാദമി കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറി എസ്.സൂര്യലാൽ നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് അനിത റെജി അദ്ധ്യക്ഷത വഹിച്ചു. സംഗീത അദ്ധ്യാപിക കലാമണ്ഡലം ഹരിത ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സുഗതൻ കരുവാറ്റ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ജി. മോഹനൻ, കെ.എ.മണി, ടി.കെ.വാസു, കെ.ബി.രാജേഷ്,​ പി.പി.മനോജ് എന്നിവർ പങ്കെടുത്തു.