nss

അടിമാലി : ചിന്നപ്പാറ കുടിയിൽ ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അടിമാലിയുടെ ആരോഗ്യ ജാഗ്രത 2024 മൺസൂൺ കാല പകർച്ചവ്യാധി നിയന്ത്രണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.എസ് അജി അദ്ധ്യക്ഷത വഹിച്ചു. അടിമാലി പഞ്ചായത്ത് വാർഡ് മെമ്പർ മനീഷ്.എം ഉദ്ഘാടനം നിർവഹിച്ചു.

ഏകാരോഗ്യം ജില്ല മെന്റർ കെ.രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. സ്‌ക്വാർഡ് പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ് ജെ ഷിലുമോൻ,ഡി സുരേഷ് ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ,അദ്ധ്യാപകരായ രാജീവ് പി.ജി, അശ്വതി കെ.എസ്, സന്തോഷ് പ്രഭ.എം എന്നിവർ നേതൃത്വം നൽകി

.