അന്യാർതൊളു: എസ്.എൻ.ഡി.പി യോഗം 1779ാം നമ്പർ ശാഖയിൽ ബാലവേദി കുട്ടികളുടെ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് സന്തോഷ് പി അമ്പിളിവിലാസത്തിന്റെ അദ്ധ്യക്ഷതയിൽ മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ സോമൻ ഉദ്ഘാടനം നടത്തി. ശാഖാ സെക്രട്ടറി രാജേഷ്.എസ് സ്വാഗതം പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും സംഘടാന പ്രവർത്തകരും ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഉഷാമണി രാജ് നന്ദി അറിയിച്ചു.