അടിമാലി: വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മോട്ടർ വാഹന വകുപ്പിന്റെ സഹകരണത്തോടെ അടിമാലിയിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. പാരീസ് ഒളിംപിക്സിന്റെ മുന്നോടിയായി കുട്ടികളിൽ കായിക മേഖലയോടുള്ള അഭിരുചി വളർത്തിയെടിക്കുക എന്ന ലക്ഷ്യത്തിടെയാണ് പരിപാടി നടത്തിയത്. അടിമാലി എസ്.എച്ച്.ഒ ജോസ് മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. അടിമാലിയിൽ നിന്ന് സ്‌കൂളിലേക്ക് നടത്തിയ ഫൺ റൺ എൻഫോഴ്സസ്‌മെന്റ് ആർ.ടി.ഒ കെ. കെ. രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം എ.രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ഷിന്റോ കോലത്ത്പടവിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, പ്രിൻസിപ്പൽ ഫാ.രാജേഷ് ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രഹിം, വൈസ് പ്രിൻസിപ്പൽ ഫാ. ജിയോ ജോസ് ജോ. ആർ.ടി.ഒ .ടി.എച്ച് എൽദോ, എം.വി.ഐ മാർ എൻ.കെ ദീപു, ചന്ദ്രലാൽ എന്നിവർ പ്രസംഗിച്ചു.