kcyl

കോട്ടയം : ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് മാന്നാനം യൂണിറ്റിന്റെ നേതൃത്വത്തിൽ മാന്നാനം സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ബേബി ഓണശ്ശേരിയിൽ പതാക ഉയർത്തി. പ്രസിഡന്റ് ആൽബർട്ട് ടോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യുവജനസമ്മേളനം ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു യൂണിറ്റ് ചാപ്ലെയിൻ ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടിൽ, സെക്രട്ടറി ക്രിസ്റ്റോ തോമസ് സാബു, ലേഡി അഡൈ്വസർ പ്രൊഫ. മേഴ്‌സി മാത്യു, സിസ്റ്റർ അഡ്വൈസൽ സിസ്റ്റർ ഷൈനി എസ്.വി.എം, വൈസ് പ്രസിഡന്റ് ആൻമേരി ജയ്‌മോൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്. എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മേളനത്തിൽ ആദരിച്ചു.