anusmaranam

വൈക്കം: സി.പി.ഐ ഉദയനാപുരം വെസ്​റ്റ് ഈസ്​റ്റ് ലോക്കൽ കമ്മ​റ്റികളുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ എം.കെ.കേശവൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. നാനാടം എം.കെ കേശവൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനവും മെറി​റ്റ് അവാർഡ് വിതരണവും സിനിമാനടനും സർവകലാസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജയൻ ചേർത്തല നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേ​റ്റ് അംഗം കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണവും ആദ്യകാല നേതാവ് പി.എൻ ഗോപാലകൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനവും സംസ്ഥാന കൗൺസിൽ അംഗം ആർ സുശീലൻ നിർവഹിച്ചു. സാന്ത്വന സഹായം സി.കെ ആശ എം.എൽ.എ വിതരണം ചെയ്തു. സി.പി.ഐ ജില്ലാ എക്‌സി. അംഗം കെ അജിത്ത്, മണ്ഡലം സെക്രട്ടറിമാരായ സാബു പി മണലൊടി, എം.ഡി.ബാബുരാജ്, അസി. സെക്രട്ടറി പി.പ്രദീപ്, ആർ.ബിജു, പി.ഡി.സാബു, അഡ്വ. എം.ജി.രഞ്ജിത്ത്, പി.എസ്.അർജുൻ, സി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.