anumodanam

വൈക്കം: അഖിലകേരള ധീവരസഭ മഹിളാസമാജത്തിന്റേയും ഫിഷർമെൻ വെൽഫെയർ അസോസിയേഷന്റേയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ബി.എ.എം.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബി.എസ് ചിന്തുവിനേയും ആദരിച്ചു. ധീവരസഭ ജില്ലാസെക്രട്ടറി വി.എം ഷാജി ഉദ്ഘാടനം ചെയ്തു.ഫിഷർമെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.എ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വിപിൻ ചന്ദ്രൻ തേരേഴത്ത് അവാർഡുകൾ വിതരണം ചെയ്തു. ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ, പഞ്ചായത്തംഗം ലതാ അനിൽകുമാർ, മഹിളാസമാജം പ്രസിഡന്റ് സാവിത്രി രമേശൻ, വൈസ് പ്രസിഡന്റ് കെ.എ പരമേശ്വരൻ, ധീവര മഹിളാസമാജം സെക്രട്ടറി സുഭലജ ചക്രധരൻ എന്നിവർ പ്രസംഗിച്ചു.