preethna

വൈക്കം: നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വൈക്കം കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു കുട്ട പൂവ് പദ്ധതിയ്ക്ക് വിത്ത് പാകി. തൈ വിതരണം ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ മേയ്‌സൺ മുരളി, വി.വി സജി, വാർഡ് കൗൺസിലർ എസ്.ഹരിദാസൻ നായർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.അയ്യപ്പൻ, ലേഖാ ശ്രീകുമാർ, ബിന്ദു ഷാജി, സിന്ദു സജീവൻ, തൊഴിലുറപ്പ് കോർഡിനേറ്റർ സൗമ്യ ജനാർദ്ദനൻ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.