paryaptha

കോട്ടയം : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയ്ക്ക് അക്കാഡമിക് പിന്തുണ നൽകുന്നതിനായി സമഗ്രശിക്ഷ കേരള കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ ട്രെയിനർമാർക്കും, സി.ആർ.സി.സി കോ-ഓർഡിനേറ്റർമാർക്കും ത്രിദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ ഡി.പി.ഒ ബിനു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ‌ഡി.പി.സി കെ.ജെ. പ്രസാദ്, ഡി.പി.ഒ ഡോ. അനിത.എസ്, കാസാ മരിയ അഡ്മിനിസ്‌ട്രേറ്റർ ഫാ.ജോർജുകുട്ടി താന്നിച്ചുവട്ടിൽ എന്നിവർ സംസാരിച്ചു. ധന്യ പി. വാസു സ്വാഗതവും, സുജ.എം നന്ദിയും പറഞ്ഞു. സംസ്ഥാന റിസോഴ്‌സ് അംഗങ്ങളായ സുജ വാസുദേവൻ, ബിന്ദുമോൾ എ.എം, രാധിക എം.ആർ, ലക്ഷ്മി ബി, റീബി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.