ksrtc

പാലാ: കർക്കടകത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവിധ ഡിപ്പോകളിൽ നിന്നുമായി തീർത്ഥാടന കാലത്ത് നൂറ്റമ്പതോളം സർവീസുകൾക്കാണ് കെ.എസ്.ആർ.ടി.സി തയാറെടുക്കുന്നത്.

ഭക്തർക്കും സംഘടനകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഉച്ചപൂജയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കാമെന്നതിനാൽ ബുക്കിംഗിൽ വലിയ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പരമാവധി സൗകര്യങ്ങളൊരുക്കിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ബുക്ക് ചെയ്ത തീർത്ഥാടകാരെയാണ് പ്രത്യേക സർവീസുകളിൽ നാലമ്പലങ്ങിൽ എത്തിക്കുന്നത്.

ഗ്രൂപ്പുകൾക്ക് ബുക്ക് ചെയ്യാം

അൻപതു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സോണൽ കോഓർഡിനേറ്റർ ആർ.അനീഷ്, കോട്ടയം,എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർക്കാണ് രാമപുരം നാലമ്പല സർവീസ് ക്രമീകരണത്തിന്റെ ചുമതല.

ജൂലായ് 16 മുതൽ ആഗസ്റ്റ് 16 വരെയുള്ള തീർത്ഥടന കാലയളവിൽ ജില്ലയ്ക്ക് പുറത്തുനിന്നും കെ.എസ്.ആർ.ടി.സി. ബസുകൾ രാമപുരത്തേക്കെത്തും.

രാമപുരത്തെ നാലമ്പലങ്ങൾ തമ്മിലുള്ള ആകെ ദൂരം: 18 കിലോമീറ്റർ

ബുക്കിംഗിന്

ഫോൺ നമ്പരുകൾ

എരുമേലി: 9447287735; പൊൻകുന്നം: 9497888032; ഈരാറ്റുപേട്ട: 9947084284, 9497415696; പാലാ:
8921531106, 9447433090; വൈക്കം: 9995987321, 9744031240; കോട്ടയം: 9400600530, 8078248210; ചങ്ങനാശേരി: 7510112360, 8593027457. ജില്ലാ കോഓർഡിനേറ്റുടെ നമ്പർ: 9447223212