കോട്ടയം: ആർ.ശങ്കർ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദൻ അനുസ്മരണ സമ്മേളനം നടത്തി. ചരിത്ര ഗവേഷകൻ ഡോ.സി.ഐ.ഐസക്കിനെ ആദരിച്ചു. കേരള ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ആത്മജവർമ്മ തമ്പുരാൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.ശങ്കർ സാംസ്‌കാരികവേദി പ്രസിഡന്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ഐ.ഐസക്കിനെ, സ്വാമിയാർ മഠം ട്രസ്റ്റി എൻ.സോമശേഖരൻ ആദരിച്ചു. സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് മുൻ ചെയർമാൻ കുഞ്ഞ് ഇല്ലംപള്ളി പ്രഭാഷണം നടത്തി.
അഡ്വ.ജി.ശ്രീകുമാർ, ഡോ.ബി.ഹേമചന്ദ്രൻ, സി.പി.മധുസൂധനൻ നായർ, എം.കെ.ശശിയപ്പൻ, എം.ബി.സുകുമാരൻ നായർ, ആനിക്കാട് ഗോപിനാഥ്, പ്രബോദ് ചങ്ങനാശേരി, ഡോ.കെ.സുബ്രമണ്യം, ബൈജു മാറാട്ടുകുളം, വി.എം.മണി, സക്കീർ ചങ്ങംപള്ളി എന്നിവർ പ്രസംഗിച്ചു.