ഇളങ്ങുളം : പുനലൂർ - മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ - പൊൻകുന്നം റോഡിലെ സോളാർ വഴിവിളക്കുകൾ തെളിയിക്കാൻ നടപടിയുണ്ടാകണമെന്ന് യൂത്ത്ഫ്രണ്ട്(എം) എലിക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രി കനത്ത മഴയത്തും മറ്റും റോഡിൽ വെളിച്ചമില്ലാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാണ്. പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സാജൻ തൊടുക, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പിലുമാക്കൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലിൽ , ബിനേഷ് പാറാംതോട്ട്, തോമസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.