മുണ്ടക്കയം:മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബിന്റെയും, ഏരുമേലി എക്സൈസ് റേഞ്ചിന്റെയും, സംയുക്ത ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കണ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ.ഡി.ജെ സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എരുമേലി എക്സൈസ് സിവിൽ ഓഫിസർ ഷഫിക്ക് ക്ലാസ് നയിച്ചു. അദ്ധ്യാപകരായ എം. പി രാജേഷ്, ആന്റണി ജോസഫ്, സുനിൽ കെ.എസ് , വിദ്യാർത്ഥി പ്രതിനിധി അനന്ത പത്മനാഭൻ കെ.എ എന്നിവർ പ്രസംഗിച്ചു.