പാലാ: മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിലെ എ.ഡി.എസിന്റെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. എ.ഡി.എസ് പ്രസിഡന്റ് മോളി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഷിബു പൂവേലി, വാർഡ് മെമ്പർ നളിനി ശ്രീധരൻ, സി.ഡി.എസ് മെമ്പർ ലതാ അശോകൻ എന്നിവർ സംസാരിച്ചു.